Breaking...

9/recent/ticker-posts

Header Ads Widget

ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട 12gm കഞ്ചാവ് പിടികൂടി.


ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് കോട്ടയം എക്‌സൈസ് റേഞ്ച് ടീം, കോട്ടയം നഗരത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ
ബാംഗ്ലൂരില്‍ നിന്നും അന്തര്‍ സംസ്ഥാന ബസ്സില്‍ ബേക്കര്‍ ജംഗ്ഷനില്‍ എത്തിയ, ബാംഗ്ലൂര്‍ സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നും ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട 12gm കഞ്ചാവ് പിടികൂടി. അന്തര്‍ സംസ്ഥാന ബസ്സില്‍ ബേക്കറി ജംഗ്ഷനില്‍ വന്നിറങ്ങി ഓട്ടോയില്‍ കയറി പോകാന്‍ തുടങ്ങുമ്പോഴാണ് ഇയാള്‍ അറസ്റ്റില്‍ ആകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍  ഹെബ്ബാല  RT നഗര്‍ സ്വദേശിയായ കൃഷ്ണക്കുറുപ്പ് എന്ന യുവാവ് അറസ്റ്റിലായി.  റെയിഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസര്‍ രജിത്ത് കൃഷ്ണ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിപിഷ്, അമല്‍ദേവ്, രാഹുല്‍ മനോഹര്‍, വിഷ്ണു വിനോദ്, ജിഷ്ണു ശിവന്‍, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആശ ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനസ്, എന്നിവര്‍പങ്കെടുത്തു.



Post a Comment

0 Comments