Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല ക്ഷീര സംഗമം തമ്പലക്കാട് സെന്റ് തോമസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടന്നു.



ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്ഷീര സംഗമം തമ്പലക്കാട് സെന്റ് തോമസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടന്നു. ക്ഷീര സംഗമവും ഓണമധുരം പദ്ധതിയും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്തു. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മൂന്നു വര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു ആദ്യ ഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. രാത്രികാലങ്ങളിലടക്കം സേവനം ലഭ്യമാക്കുന്ന വെറ്ററിനറി ആംബുലന്‍സ് സംവിധാനം കേരളത്തിലെ മൃഗസംരക്ഷണമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ആംബുലന്‍സുകള്‍ കൊടുത്തു. രാത്രിയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ 1962 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഉടനേ തന്നെ ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കാലത്ത് 500 രൂപ വീതം നല്‍കുന്ന ഓണമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. 

അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രാജു ജോണ്‍ ചിറ്റേത്ത്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, എറണാകുളം മേഖലാ ക്ഷീരോദ്പാദക യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍പിള്ള, കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജ സി. കൃഷ്ണന്‍, എറണാകുളം മേഖലാ  ക്ഷീരോത്പാദക യൂണിയന്‍ അംഗങ്ങളായ സോണി ഈറ്റയ്ക്കന്‍, ജെ. ജയ്‌മോന്‍, ജോജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മികച്ച ക്ഷീരവ്യവസായ സഹകരണസംഘമായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകന്‍ മോനിപ്പള്ളി ക്ഷീരസംഘത്തിലെ ബിജുമോന്‍ തോമസ്, ക്ഷീര കര്‍ഷക മോനിപ്പള്ളി ക്ഷീരസംഘത്തിലെ രശ്മി മാത്യു, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന പട്ടികജാതി/പട്ടിക വര്‍ഗ കര്‍ഷകന്‍ വല്ലകം ക്ഷീരസംഘത്തിലെ ബാബു പത്തിലത്തറ, മികച്ച യുവകര്‍ഷകന്‍ സോണി എസ്. സോമന്‍, മികച്ച ക്ഷീരസംഘം സെക്രട്ടറി നാലുകോടി ക്ഷീരസംഘത്തിലെ സിബി ജോസഫ് ചാമക്കാല,മികച്ച ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് കൊടുങ്ങൂര്‍ ക്ഷീരസംഘത്തിലെ പി.കെ. വിനീത, മികച്ച പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് കുര്യനാട് ക്ഷീരസംഘത്തിലെ സുമേഷ് തങ്കപ്പന്‍ എന്നിവര്‍ക്ക് മന്ത്രി ജെ. ചിഞ്ചുറാണി പുരസ്‌കാരങ്ങള്‍ കൈമാറി. മൂന്നുദിവസമായി നടന്ന മേളയില്‍ ഡയറി എക്‌സിബിഷന്‍, സെമിനാറുകള്‍, ശില്‍പശാല, കലാസന്ധ്യ എന്നിവയും നടന്നു.

Post a Comment

0 Comments