Breaking...

9/recent/ticker-posts

Header Ads Widget

അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകാതെ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ ഉയരുന്നു.



കളരിയാംമാക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകാതെ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ ഉയരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂ ഉടമകളുടെ ഹിയറിംഗ് നടത്തി. ഭൂമി ഏറ്റെടുക്കലിന് ഉടമകള്‍ പൂര്‍ണ്ണ സമ്മതം അറിയിച്ചു. മീനച്ചിലാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കളരിയാമ്മാക്കല്‍ കടവ് പാലത്തിന് സമീപന പാത നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ ആദ്യ ഘട്ടമായാണ് സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.  ഇതിനായുള്ള പൊതു തെളിവെടുപ്പ് പൂര്‍ത്തിയായതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. സമീപന പാതയ്ക്കായി 2020-ല്‍ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂലം തുടര്‍  നടപടികളുണ്ടായില്ല. 

ഇതേ തടര്‍ന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മുന്നോടിയായുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉചിതമായ  നഷ്ട പരിഹാരം ഉറപ്പാക്കുകയാണ് പഠന റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിനെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പൂവരണി വില്ലേജിലെ ഒന്‍പത് സര്‍വ്വേ നമ്പറുകളിലായുള്ള അഞ്ച് ഭൂഉടമകളില്‍ നിന്നായി 32.919 ആര്‍ സ്ഥലമാണ് സമീപനപാതയ്ക്കായി ഏറ്റെടുക്കുന്നത്. ഭൂ ഉടമകള്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്..ആരുടേയും കണ്ണീര്‍ വീഴ്ത്താതെ ഉചിതമായ നഷ്ട പരിഹാരം ഉറപ്പു വരുത്തുമെന്ന് ജോസ് മാണി MP  അറിയിച്ചു. സമീപന പാത നിര്‍മ്മാണത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും സമീപത പാത വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന കിഫ്ബി ഫണ്ട് വഴിയാണ് നടപ്പാക്കുക എന്നും ഇതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ജോസ് K മാണി  പറഞ്ഞു.ചൊവ്വാഴ്ച നടന്ന ഹിയറിംഗില്‍  ഭൂമി ഏറ്റെടുക്കല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു സെബാസ്‌റ്യന്‍, പൊതുമരാമത്ത് റോഡ് വിഭാഗം അസി.എന്‍ജിനീയര്‍ എം.ജെ.ഷൈബി, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജന്‍ തൊടുക, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,ടി.ബി.ബിജു, സണ്ണി വെട്ടം, രാജഗിരി കോളജ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി.പി.ബിജു, റിസേര്‍ച്ച് അസോസിയേറ്റ് എന്‍.എസ്.അഭിജിത് ലാല്‍ എന്നിവര്‍ പങ്കെടുത്തു. ഭൂ ഉടമകളായ  വത്സമ്മ കളരിയാംമാക്കല്‍, ജി.പ്രഭാകരന്‍ നായര്‍ ആലപ്പാട്ട്, ഷൈന്‍ തോമസ് പന്തലാടിക്കല്‍, ആന്റണി ജോസഫ് ഊട്ടുകുളം എന്നിവരും സന്നിഹിതരായിരുന്നു. സാമൂഹിക പ്രത്യാഘാത റിപ്പോര്‍ട്ട് എത്രയും വേഗം സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കും.

Post a Comment

0 Comments