Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ പഞ്ചായത്തില്‍ 35 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു



ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരൂര്‍ പഞ്ചായത്തില്‍ 35 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. അന്തിനാട് എസ്.ബി.ഐ ജംഗ്ഷന്‍, അന്തീനാട് വൈറ്റ്ഫീല്‍ഡ് വില്ല ജംഗ്ഷന്‍, കൊല്ലംകുന്ന് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച മിനി മാസ്‌റ് ലൈറ്റുകളുടെ ഉദ്ഘാടനം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. 
നടപ്പു  സാമ്പത്തിക വര്‍ഷം ആറ്  ലൈറ്റുകള്‍ കൂടി സ്ഥാപിക്കും.ഭരണങ്ങാനം , കടനാട് ,മീനച്ചില്‍, കരൂര്‍ പഞ്ചായത്തുകളിലായി 97 ലൈറ്റുകള്‍ ഇതിനോടകം പ്രവര്‍ത്തനസജ്ജമാണ്.കരൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്തുംപാറ ഗംഗ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കുടിവെള്ള പദ്ധതികള്‍, റോഡുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, മിനിമാസ്‌റ് ലൈറ്റുകള്‍,  സാനിറ്റേഷന്‍ കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെ നാല് കോടിയില്‍ പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കി കഴിഞ്ഞു. സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യാ രാമന്‍  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത ഗോപാലകൃഷ്ണന്‍, ലിസമ്മ ടോമി, ഫാദര്‍ ആന്റണി കൊല്ലിയില്‍, ഷാജി വട്ടക്കുന്നേല്‍, ബാബു കാവുകാട്ട്, കുരിയാച്ചന്‍ പ്ലാത്തോട്ടം, ജോസ് കല്ലങ്കാവുങ്കല്‍ ,സിബി പ്ലാത്തോട്ടം, സിബി ഓടയ്ക്കല്‍, ജോഷി കുടിലുംമറ്റം , അപ്പി മണിയമ്മക്കല്‍, പി.എസ് ശാര്‍ങ്ഗധരന്‍, സിജോ പ്ലാത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments