കരൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ അധ്യക്ഷയായിരുന്നു.
മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു വെട്ടത്തേട്ട് ,ളാലം ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബോസ്, കൃഷി അസിസ്റ്റന്റ് പി.എം പ്രിയ, അസി. കൃഷി ഓഫീസര്‍ കെ.എസ് ബീന, കൃഷി ഓഫീസര്‍ പി.എം പരീദുദ്ദീന്‍ ,പഞ്ചായത്ത് മെമ്പര്‍മാര്‍, ബാങ്ക് പ്രസിഡണ്ടുമാര്‍, കര്‍ഷക സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments