Breaking...

9/recent/ticker-posts

Header Ads Widget

ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു



ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് മുണ്ടുവാലയില്‍ അധ്യക്ഷത വഹിച്ചു. അസി വികാരി ഫാ. അജിത് പരിയാരത്ത്  ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ ജോസ് കരിപ്പാക്കുടി മുഖ്യപ്രഭാഷണം നടത്തി. 

മികച്ച കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു.  മെമ്പര്‍ഷിപ്പ്  കാര്‍ഡ് വിതരണവും നടന്നു. ഇന്‍ഫാം സംസ്ഥാന ട്രഷറര്‍ തോമസ് മാത്യു , തോമസ് മറ്റം, കൊഴുവനാല്‍്് പഞ്ചായത്ത് കൃഷി ഓഫീസര്‍ മഞ്ജു ശ്രീ, ഫൊറോന കണ്‍വീനര്‍ ജയ്‌സണ്‍ ജോസഫ്,യൂണിറ്റ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments