തടി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. എം സി റോഡില്‍ കുര്യനാടിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. കാട്ടാമ്പക്ക് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ തോമസ്, അലീന, ലിസി എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





0 Comments