Breaking...

9/recent/ticker-posts

Header Ads Widget

മിനി സിവില്‍ സ്റ്റേഷനില്‍ ഏകദിന ഓണം ഖാദി മേള സംഘടിപ്പിച്ചു.



ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഏകദിന ഓണം ഖാദി മേള സംഘടിപ്പിച്ചു.  മീനച്ചില്‍ തഹസീല്‍ദാര്‍ ലിറ്റി മോള്‍ തോമസ് മേള ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ഖാദി ബോര്‍ഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു.  ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക മുഖ്യപ്രഭാഷണം നടത്തി. 


നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു മനു ആദ്യ വില്പനയും, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസ്സമ്മ ബോസ് സമ്മാന കൂപ്പണ്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.  ഖാദി തുണിത്തരങ്ങള്‍ക്ക് 30% സര്‍ക്കാര്‍ റിബേറ്റും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഖാദി ഷര്‍ട്ട്, മുണ്ടുകള്‍, ജൂട്ട് സില്‍ക്ക് സാരി, കോട്ടണ്‍ സാരി, ചുരിദാര്‍ സെറ്റുകള്‍, ബെഡ് ഷീറ്റ്, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളായ തേന്‍, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പണും നല്‍കി.

Post a Comment

0 Comments