Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എല്‍ എല്‍ എം ഹോസ്പിറ്റലില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലും ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്സിംഗും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തെ തുടര്‍ന്ന് ഫാത്തിമ അലി സ്വാഗതമാശംസിച്ചു. 


നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റിനെ തുടര്‍ന്ന്, ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. സിസ്റ്റര്‍ സുനിത  ദേശീയപതാക ഉയര്‍ത്തി. ദേശീയഗാനാലാപനം , പ്രതിജ്ഞ, ഏറോബിക് പ്രകടനം, ദേശഭക്തിഗാനങ്ങള്‍,  ടാബ്ലോ അവതരണം എന്നിവയും  ആഘോഷത്തെ  വര്‍ണാഭമാക്കി. ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ ചാപ്‌ളിന്‍ ഫാ. ജോസ് കടവില്‍ചിറ ആശംസാ പ്രസംഗം നടത്തി. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജോസീന, ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ സി. അനുജ, സി.എം.ഒ ഡോ. സി. ലത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അനിറ്റ ബിനോയ് കൃതജ്ഞത പ്രകാശിപ്പിച്ചു.

Post a Comment

0 Comments