.കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവിൻ്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കയി നാട്ടുകാർ ഒത്തു ചേർന്ന് ' ധനസമാഹരണം നടത്തി. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുന്നത്തുറ വെസ്റ്റ് ആലയ്ക്കല്‍ വീട്ടിൽ എ. ഡി. മനോജി(53) ൻ്റെ ജീവൻ രക്ഷിയ്ക്കു ന്നതിനായാണ് ചികിത്സാ സഹായനിധി സ്വരൂപിച്ചത് . കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ ' മനോജിന്റെ ജീവൻ രക്ഷിക്കുവാൻ മറ്റു മാർഗങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് ' ചികിത്സ സഹായനിധി രൂപീകരണത്തിനായി നാട് ഒരുമിച്ചത്. അടിയന്തിര ശസ്ത്രക്രീയയ്ക്കും തുടര്‍ന്നുള്ള ചികിത്സയ്ക്കുമായി ഏകദേശം 40- ലക്ഷം രൂപയോളം ചെലവ് വരും. ഭാര്യയും ഡിഗ്രിക്കും നഴ്‌സിംഗിനും പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 8, 9, 10, 11, 12, 14 വാര്‍ഡുകളില്‍ ആഗസ്റ്റ് 31 ഞായറാഴ്ച ധനസമാഹരണം നടന്നു. ഓരോ വാർഡുകളിലും അഞ്ച് പേർ അടങ്ങുന്ന അഞ്ചു യൂണിറ്റുകൾ വീതം ഭവന സന്ദർശനം നടത്തി ധനസഹായം സ്വരൂപിക്കുകയായിരുന്നു . വാർഡ് കൗൺസിലർ പ്രിയ സജീവ്, പൊതുപ്രവർത്തകരായ ജൂലി എട്ടുപറ എ കെ ഗോപിനാഥൻ നായർ എന്നിവർ നേതൃത്വം നൽകി
0 Comments