Breaking...

9/recent/ticker-posts

Header Ads Widget

ഗജരാജന്‍ കിരണ്‍ നാരായണന്‍ കുട്ടിയും വിടവാങ്ങി.



ആനപ്രേമികളെ ദുഃഖാര്‍ത്തരാക്കി ഗജരാജന്‍ കിരണ്‍ നാരായണന്‍ കുട്ടിയും വിടവാങ്ങി.  കടയിനിക്കാട്ട് വച്ചാണ് 64 വയസുകാരനായ കിരണ്‍ നാരായണന്‍ കുട്ടി ചെരിഞ്ഞത്. ഉത്സവാഘോഷങ്ങളിലെ നിറസാന്നിധ്യമായ നാരായണന്‍ കുട്ടിയുടെ  വേര്‍പാട് ആനപ്രേമികള്‍ക്ക് തീരാനഷ്ടമായി. ഈരാറ്റുപേട്ട അയ്യപ്പനു തൊട്ടുപിന്നാലെ കോട്ടയത്തിന് മറ്റൊരു ഗജവീരനെ കൂടി നഷ്ടമാവുകയായിരുന്നു.

 SNDP യോഗം കോട്ടയം യൂണിയന്‍ മുന്‍ പ്രസിഡന്റ് M മധുവിന്റെ ഉടമസ്ഥതയിലുള്ള കിരണ്‍ നാരായണന്‍ കുട്ടി കടയിനിക്കാട്ട് വച്ചാണ് ചരിഞ്ഞത്. ബീഹാറില്‍ നിന്നും കൊണ്ടുവന്ന ഒമ്പതര അടിയോളം ഉയരമുള്ള  നാരായണന്‍ കുട്ടി തൃശൂര്‍പൂരത്തിലും തിരുനക്കര പൂരത്തിലുമെല്ലാം ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്നു. ചിങ്ങം 1 ന് പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിലും കിരണ്‍നാരായണന്‍ കുട്ടിയുടെ സാന്നിദ്ധ്യം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കടയിനിക്കാട്ടെ പുരയിടത്തില്‍ നടക്കുമ്പോള്‍  ആനപ്രേമികളടക്കം നിരവധിയാളുകള്‍ അന്തിമോപചാര മര്‍പ്പിക്കാനെത്തി. ഒരാഴ്ചയ്ക്കിടയില്‍ തലയെടുപ്പു ഗാംഭീര്യവും ഗജരാജ സൗന്ദര്യവും ഒത്തിണങ്ങിയ 2 ഗജശ്രേഷഠരാണ് അരങ്ങൊഴിഞ്ഞത്. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നതിനു മുന്‍പെ ആനപ്രേമികള്‍ക്ക് പ്രിയപ്പെട്ട ഗജവീരന്മാരാണ്വിടവാങ്ങിയത്.

Post a Comment

0 Comments