Breaking...

9/recent/ticker-posts

Header Ads Widget

കൊച്ചുകൊട്ടാരം എല്‍ പി സ്‌കൂളില്‍ പുലികളിയാഘോഷം



ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചുകൊട്ടാരം എല്‍ പി സ്‌കൂളില്‍ പുലികളിയാഘോഷം കൗതുകക്കാഴ്ചയായി. ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളുടെ   പുലിവേഷങ്ങള്‍ പുലിക്കളിയൊരുക്കിയത് . വിദ്യാര്‍ത്ഥികള്‍  പുലിവേഷം കെട്ടിയിറങ്ങിയത് മറ്റു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ആഹ്ലാദം പകര്‍ന്നു  വര്‍ണ്ണാഭമായ ചായങ്ങള്‍ പൂശി പുലികളായി വേഷമിട്ട കുട്ടികള്‍ ചെണ്ട മേളത്തിന്റ താളത്തിനൊത്ത് നൃത്തം ചെയ്തപ്പോള്‍, കാണികളായി നിന്ന വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പ്രോത്സാഹിപ്പിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്  പുലിക്കളിക്ക് ആവേശം പകര്‍ന്ന് ചെണ്ടമേളവുമായെത്തിയത്.. പരമ്പരാഗതമായ താളത്തിനൊത്തുള്ള മേളം കുട്ടികളുടെ പ്രകടനത്തിന് കൂടുതല്‍ മികവ് പകര്‍ന്നു. കുട്ടികളില്‍ കേരളീയ സംസ്‌കാരത്തോടുമുള്ള ആഭിമുഖ്യം  വളര്‍ത്താനും തനതായആഘോഷ പരിപാടികളില്‍ പങ്കാളികളാകാനും പുലിക്കളി പോലുള്ള കലാരൂപങ്ങളുടെ അവതരണം സഹായകമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു



Post a Comment

0 Comments