പാലാ മുന്‍സിപ്പാലിറ്റിയിലെ കൊണ്ടാട് കടവ് ചെക്ക്ഡാമിന്റെ ഉടന്‍ ഷട്ടറുകള്‍ തുറക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയാറാകത്തതിനാലാണ് ഇന്ന് രണ്ട് ചെറുപ്പക്കാര്‍ കൊണ്ടാട്ടു കടവില്‍ അപകടത്തില്‍ പെട്ടതെന്ന് സജി മഞ്ഞക്കടമ്പില്‍. പലക മഴക്കാലമായിട്ടും നീക്കം ചെയ്യാത്തതിനാല്‍ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് കരൂര്‍പള്ളി ഭാഗത്ത് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം കെ.എസ്.ആര്‍.റ്റി.സി ബസ് യാത്രക്കാരുമായി വെള്ളക്കെട്ടില്‍ കുടുങ്ങിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ബസ് തള്ളിക്കയറ്റിയത്. ഈ അപകടങ്ങള്‍ക്ക് ഉത്തരവാദി പാലാ മുന്‍സിപ്പല്‍ അധികൃതര്‍ ആണെന്നും ജില്ല ഭരണകൂടം നടപടി എടുക്കാന്‍ തയാറകണമെന്നും സജി മഞ്ഞക്കടമ്പില്‍ആവശ്യപ്പെട്ടു.


.webp)


0 Comments