കൊണ്ടാട്ട് കടവിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പാലാ മുന്‍സിപ്പാലിറ്റിയില്‍പ്പെട്ട കൊണ്ടാട്ട് കടവ് ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ മഴക്കലമായിട്ടും തുറക്കാത്തതിനാല്‍ ശക്തമായ മഴ പെയ്താല്‍ കോട്ടയം ജില്ലയില്‍ ആദ്യം വെള്ളം കയറുന്ന പ്രദേശമായി കരൂര്‍പള്ളി ഭാഗം മാറ്റിയിരിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 5.30 ന് പാലായില്‍ നിന്നും നിലമ്പൂരിലേയ്ക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരുമായി കരൂര്‍ ഭാഗത്ത് വെള്ളത്തില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബസ് തള്ളിക്കയറ്റുകയായിരുന്നു. മുന്‍സിപ്പല്‍ അതികൃതരുടെ അനാന്ഥയാണ് ഈ അവസ്ഥ് കാരണമെന്നും അടിയന്തിരമായി ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പ്രശ്‌നം പരിഹരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
0 Comments