Breaking...

9/recent/ticker-posts

Header Ads Widget

പുതിയ കെട്ടിടത്തിന്റെയും ലയണ്‍സ് ഹാളിന്റെയും ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും



കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ  കെട്ടിടത്തിന്റെയും അഡ്വ. ടി വി അബ്രാഹം മെമ്മോറിയല്‍ ലയണ്‍സ് ഹാളിന്റെയും ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഡൈനോ ജയിംസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ വിന്നി ഫിലിപ്പും ലയണ്‍സ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.മോന്‍സ് ജോസഫ് എം എല്‍ എയും നിര്‍വ്വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പാസ്റ്റ് ഡിസ്ടിക് ഗവര്‍ണര്‍ ഡോ സി പി ജയകുമാറും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഫസ്റ്റ് ഡിസ്ട്രിക് ഗവര്‍ണര്‍ ജേക്കബ് ജോസഫും നടത്തി. 


കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം, ക്യാബിനറ്റ് ട്രെഷറാര്‍ പി സി ചാക്കോ, അഡ്വ. മനോജ് പാലാ, ഡോ. പി കെ ബാലകൃഷ്ണന്‍, ഉണ്ണി കുളപ്പുറം, ബ്ലഡ് ഡൊണേഷന്‍ ഡിസ്ട്രിക് ചെയര്‍പേഴ്‌സണ്‍ ഷിബു തെക്കേമറ്റം, റീജണല്‍ ചെയര്‍മാന്‍ ബെന്നി മൈലാടൂര്‍, ബിജു വാതല്ലൂര്‍, ഗോപു ജഗന്നിവാസന്‍, മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയില്‍, ഡോ. ആര്‍ റ്റി ഹരിദാസ്, എം എം സ്‌കറിയാ മോനിപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് ലയണ്‍ അവാര്‍ഡ് മാത്തുക്കുട്ടി മണിയങ്ങാട്ട് പാറയ്ക്കും അപ്രിസിയേഷന്‍ അവാര്‍ഡ് ഷിബു തെക്കേമറ്റത്തിനും   മോന്‍സ് ജോസഫ് എംഎല്‍എ നല്‍കി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു.

Post a Comment

0 Comments