Breaking...

9/recent/ticker-posts

Header Ads Widget

കെപിഎസ്ടിഎ പാലാ വിദ്യാഭ്യാസ ജില്ല സായാഹ്നധര്‍ണ നടത്തി



സംസ്ഥാനസമിതി ആഹ്വാനപ്രകാരം മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കെപിഎസ്ടിഎ പാലാ വിദ്യാഭ്യാസ ജില്ല  സായാഹ്നധര്‍ണ നടത്തി. വിദ്യാഭ്യാസ ജില്ലഓഫീസിന് മുന്‍പില്‍  ഡിസിസി കോട്ടയം വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിശ്വാസയോഗ്യമായ ആരോഗ്യസുരക്ഷ ഉറപ്പാക്കുക, ഇന്‍ഷൂറന്‍സ് കമ്പനിയും ആശുപത്രികളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓപ്ഷന്‍ സൗകര്യം ഉറപ്പാക്കുക, ഇന്‍ഷ്വറന്‍സ് പരിധിയിലുള്ള ചികിത്സാ ചെലവ് പൂര്‍ണമായും ഉറപ്പാക്കുക, മികച്ച ആശുപത്രികളില്‍ മെഡിസെപ്പ് സൗകര്യം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍  നടപ്പാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. 

ഒന്നാം ഘട്ടം പരാജയപ്പെട്ട സര്‍ക്കാര്‍ കുറവുകള്‍ പരിഹരിക്കാതെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് കടുത്ത അനീതിയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ്   എന്‍ സുരേഷ് ഓര്‍മ്മപ്പെടുത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്  ജോമി ജെയിംസ് അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍  രാജേഷ് എന്‍. വൈ,  ജോണ്‍സ് കെ ജോര്‍ജ്, ബെര്‍ലി ജോസഫ്, റെന്നി സെബാസ്റ്റ്യന്‍,  ശ്രീകുമാര്‍ എം,  റോബിന്‍ പോള്‍, റോജിന്‍ തോമസ്,  അന്നമ്മ ജോസഫ്, മഞ്ജു ഡേവിസ്, ഷീബ സി. ഒ, സിമി കുര്യാക്കോസ്, രഞ്ജു മരിയ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments