KSEB വര്‍ക്കേഴ്‌സ് അസോസിയേഷന്‍ CITU പാലാ ഡിവിഷന്‍ പ്രവര്‍ത്തകയോഗവും അനുസ്മരണ സമ്മേളനവും പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു. പാലാ ഡിവിഷനില്‍ ദീര്‍ഘകാലം സംഘടനയ്ക്ക് നേതൃത്വം നല്‍കിയ സി.ആര്‍. അജിത്കുമാര്‍, സി.എന്‍ സോമന്‍, കെ.കെ. ബിനോയി എന്നിവരെ അനുസ്മരിച്ചു.
കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ മൈക്കിളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ ദാസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ കുട്ടികള്‍ക്ക് സി.എന്‍ സോമന്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു. സഖാവ് കെ.കെ ബിനോയ് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന വൈദ്യുതി സുരക്ഷാ ക്ലാസിന് പൊന്‍കുന്നം ഡിവിഷന്‍ സെക്രട്ടറി ദിലീപ് ചാക്കോ നേതൃത്വം നല്‍കി. സഖാവ് സി.ആര്‍ അജിത് കുമാറിന്റെ ഓര്‍മ്മയ്ക്കായി നല്‍കുന്ന 'സാന്ത്വനം' ചികിത്സാ സഹായം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനായി ജില്ലാ കോര്‍ഡിനേഷന്‍ കണ്‍വീനര്‍ക്ക് കൈമാറി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ.രഞ്ജു റ്റി എസ്, ജില്ലാ കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ റ്റി.എം സുരേഷ്‌കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡിവിഷന്‍ സെക്രട്ടറി ബോബി തോമസ് സ്വാഗതവും ട്രഷറര്‍ ആന്‍സി ഐസക്ക് കൃതജ്ഞതയും പറഞ്ഞു. എം.എം മനോജ്, ബിജു എന്‍.ജി. ഷെമീര്‍ വി.പി, ഷെമീര്‍ എം.എ, ദിലീപ് കുമാര്‍ പി.ആര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments