വെളിയന്നൂരില്‍ ഓട്ടത്തിനിടയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട KSRTC ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇലക്ട്രിക് പോസ്റ്റ് ബസിനു മുകളിലേക്ക് മറിഞ്ഞു വീണു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂത്താട്ടുകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന KSRTC ഓര്‍ഡിനറി ബസാണ് വെളിയന്നൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം ടയര്‍ പൊട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെയാണ് കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നു.
കാലപ്പഴക്കം ചെന്ന ബസ്സുകളുടെ കംപ്ലയിന്റ് എഴുതായിട്ടാലും പരിശോധിച്ചു എന്ന് വര്‍ക്ക് ബുക്കില്‍ എഴുതി സര്‍വ്വീസ് അയക്കുന്നതായി ജീവനക്കാരുടെ സംഘടനകളും ആരോപിക്കുന്നു. കൂത്താട്ടുകുളം ഡിപ്പോയിലെ ബസുകള്‍ ബ്രേക്ക് ഡൗണായി വഴിയില്‍ കിടക്കുന്നത് പതിവാണെന്നും കണ്‍ട്രോളിംഗ് വിഭാഗം സര്‍വ്വീസിലും കളക്ഷന്‍ വര്‍ധനവിലും വേണ്ടത്ര ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. BMS, TDF സംഘടനകള്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സമരപരിപാടികളും നടത്തിയിരുന്നു. ബന്ധുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തണമെന്നും സര്‍വ്വീസുകള്‍ കൃത്യമായി നടത്താന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യമുയര്‍ന്നു.





0 Comments