ഓണത്തിന്റെ വരവറിയിച്ച് കര്‍ക്കിടക മാസത്തിലെ തിരുവോണം പിള്ളേരോണമായി ആഘോഷിച്ചു. പഴയതലമുറയ്ക്ക് മധുരസ്മരണകളുണര്‍ത്തുന്ന പിള്ളേരോണത്തിന് ഗതകാല പ്രൗഡി നഷ്ടപ്പെട്ടിരിക്കുകയാണ്. ുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തിലെ തിരുവോണ നാളില്‍ ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തില്‍ ഉണ്ണിയൂട്ട് നടന്നു. പാരമ്പര്യ ത്തനിമയോടെ ആചാരാനുഷ്ഠാനങ്ങളോടെയാണ് കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉണ്ണിയൂട്ട് നടന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തപ്പെടുന്ന ഉണ്ണിയൂട്ടില്‍ വ്രതശുദ്ധിയോടു കൂടി 12 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ വച്ച് നേദിച്ച പ്രസാദം വിളമ്പി കൊടുക്കുന്നതാണ് ചടങ്ങ്. എല്ലാ കുട്ടികളെയും ഭഗവാനായി സങ്കല്‍പ്പിച്ചാണ് പ്രസാദം വിളമ്പുന്നത്. നിരവധി ഭക്തജനങ്ങളാണ് ഉണ്ണിയൂട്ടില്‍ പങ്കാളികളായത്. തുടര്‍ന്ന് തിരുവോണമൂട്ടും കാല്‍കഴുകിച്ചൂട്ടും നടന്നു. ഭക്തജനങ്ങള്‍ക്കായി അന്നദാനവും ഉണ്ടായിരുന്നു.
0 Comments