ലയണ്‍സ് ക്ലബ് ഓഫ് ചെമ്മലമറ്റം സെന്‍ട്രലിന്റെ നേതൃത്വത്തില്‍ തിടനാട് ഗവണ്‍മെന്റ് വി. എച്ച്. എസ്. എസ് സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. ചെമ്മലമറ്റം ലയണ്‍സ് ക്ലബിന്റയും തിടനാട് ഗവണ്‍മെന്റ് വി. എച്ച്. എസ്.എസ്. സ്‌കൂള്‍ നാഷണല്‍ സ്‌കീമിന്റെയും അമിത ഐ കെയര്‍ തിരുവല്ലയുടെയും സഹകരണത്തോടെയാണ് സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായിരുന്നു. PTAപ്രസിഡന്റ് സജിനി സതീഷ് അധ്യക്ഷയായിരുന്നു. ലയണ്‍സ് ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് പിജി സജി പൊങ്ങന്‍പാറ, തിടനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സന്ധ്യാ ശിവകുമാര്‍ , മാര്‍ട്ടിന്‍ ജോര്‍ജ് കണിപറമ്പില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാലിനി റാണി, പ്രോഗ്രാം ഓഫീസര്‍ ട്രീസാ തോമസ് എന്നിവര്‍സംസാരിച്ചു.
0 Comments