അകലക്കുന്നം പഞ്ചായത്തിലെ മൈങ്കണ്ടം കാഞ്ഞിരമറ്റം റോഡരികില്‍ പി.ഡബ്‌ള്യു.ഡി അധികൃതര്‍ രണ്ട് വര്‍ഷം മുമ്പ് ഇറക്കിയിട്ട കരിങ്കല്ല് മാറ്റാത്തതില്‍ പ്രതിഷേധം.സമീപ പഞ്ചായത്തായ പള്ളിക്കത്തോട്ടിലെ തോട് വക്ക് പൊളിച്ചപ്പോള്‍ ലഭിച്ച കരിങ്കല്ലാണ് വഴിയോരത്ത് അരകിലോമിറ്ററോളം ദൂരത്തില്‍ നിരത്തിയിട്ടത്. കല്ല് മാറ്റാതെ കിടന്നതിനാല്‍ വഴിയോരം കാടുകയറി മൂടി വഴിയാത്രക്കാര്‍ക്കും, വാഹന യാത്രക്കാര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്. ഈ റോഡിലൂടെ ആംബുലന്‍സും,സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്.
കാഞ്ഞിരപ്പള്ളി, കട്ടപ്പന ഭാഗങ്ങളില്‍ നിന്നും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേയ്ക്കും,കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും പെട്ടെന്ന് എത്തിച്ചേരുവാന്‍ കഴിയുന്ന റോഡില്‍ കരിങ്കല്ല് കിടക്കുന്നത് മൂലം റോഡിന്റെ വീതി കുറഞ്ഞത് അപകടം വിളിച്ചുവരുത്താന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ശബരിമല പാത കൂടിയായതിനാല്‍ സീസണുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള പ്രധാന പാത കൂടിയാണിത്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ ഇടയില്ലാത്തതിനാല്‍ ആംബുലന്‍സുകളിലും മറ്റും വരുന്ന രോഗികള്‍ക്കും പ്രയാസമുണ്ടാക്കുന്നു. റോഡരികില്‍ ഇഞ്ചമുള്ള് നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. കാട് കയറി കിടക്കുന്ന ഭാഗത്ത് മാലിന്യം വലിച്ചെറിയുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിങ്കല്ല് മാറ്റണമെന്ന് ആവശ്യപ്പെട്ട് അകലക്കുന്നം പഞ്ചായത്ത് കമ്മറ്റി പി.ഡബ്‌ള്യു.ഡി അധികൃതര്‍ക്ക് പല തവണ പരാതി നല്കിയെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. ജില്ലാ വികസന സമിതി യോഗത്തിലും പഞ്ചായത്ത് അധികൃതര്‍ നിവേദനം നല്കിയിരുന്നു. കരിങ്കല്ല് മാറ്റി നാട്ടുകാര്‍ക്ക് സുഗമായി നടക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പി.ഡബ്‌ള്യു.ഡി ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. കല്ല് മൂടി കാട് കയറിയ വഴിയോരം നാട്ടുകാര്‍ വെട്ടി വൃത്തിയാക്കി. കാഞ്ഞിരമറ്റം സൗഹൃദ ദളം കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍സ്ഥംല കാട് വെട്ടി വൃത്തിയാക്കി. അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.ഹര്‍ ഘര്‍ സ്വച്ഛതാ സ്വാതന്ത്ര്യ ദിന ശുചിത്വവാരാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സൗഹൃദ ദളം കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ടോമിച്ചന്‍ കുളത്തിങ്കല്‍, സെക്രട്ടറി അജേഷ് കോടിക്കളം, ട്രഷറര്‍ പയസ് മൂങ്ങാമ്മാക്കല്‍, ജയ്മോന്‍ പുത്തന്‍പുറയ്ക്കല്‍, ജോസഫ് എം.സി വാവലുമാക്കല്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. കരിങ്കല്ല് മാറ്റി കിട്ടിയാല്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പൂന്തോട്ടം വെച്ച് പിടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
0 Comments