ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. എയര്‍ കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയത്തില്‍ 700 പേര്‍ക്ക് ഇരിക്കാവുന്ന മെയിന്‍ ഓഡിറ്റോറിയവും 200 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് ചെറിയ ഓഡിറ്റോറിയങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുപ്പതില്‍പ്പരം ശുചിമുറികളും പുതിയതായി ക്രമീകരിച്ചിട്ടുണ്ട്.
ആയിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഓഡിറ്റോറിയത്തിനുണ്ട്. ചേര്‍പ്പുങ്കല്‍ പള്ളി വികാരി റവ. ഫാ. മാത്യു തെക്കേലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുമാസമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഓഡിറ്റോറിയം നവീകരണം യാഥാര്‍ത്ഥ്യമാക്കിയത്. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാദര്‍ മാത്യു തെക്കേല്‍, ഫാ തോമസ് പരിയാരത്ത്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മാണി സി കാപ്പന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.എം ബിനു, ളാലം ബ്ലോക്ക് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് അംഗങ്ങള്‍ ആയ രാജേഷ് ബി, ബോബി മാത്യു, മിനി ജെറോം, ഫിലോമിന ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments