Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യ ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റിയും വള്ളിച്ചിറ മെഡി കെയറും സംയുക്തമായി സ്വാതന്ത്ര്യ ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  ഇടനാട് എസ്എന്‍ഡിപി ശാഖയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ശാഖ പ്രസിഡന്റ്  കെ.ആര്‍ ശശി വാഗയിലും, സെക്രട്ടറി കെ.ആര്‍ മനോജന്‍ കൊണ്ടൂരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
 

ക്ലബ് ഭാരവാഹികളായ സിബി ചിറ്റാട്ടില്‍,  ജ്യോതിഷ് ഷൈജു, ജോബിഷ് കാട്ടാമല, ആരുണ്‍ മേനാച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ  6 വര്‍ഷത്തോളമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റി.

Post a Comment

0 Comments