ഭൂമി പോക്കു വരവു ചെയ്ത് നല്‍കാത്ത റവന്യൂ അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് മീനച്ചില്‍ താലൂക്ക് ഓഫീസിനു മുമ്പാകെ ബധിരനും ,മൂകനുമായ 78 വയസ്സുകാരന്‍ നീലൂര്‍ പൂവേലിയില്‍ ചാക്കോയും ,ഭാരൃ ഡെയ്‌സിയും ധര്‍ണ്ണ സമരം നടത്തി. 1986 രാമപുരം രജിസ്റ്റര്‍ ഓഫീസില്‍ വിലയാധാരം പ്രകാരം വാങ്ങിയ ഭൂമി പിന്നീട് നടന്ന റീസര്‍വ്വേ സമയത്തൂ അന്നത്തെ റവന്യൂ അധികാരികള്‍ സ്ഥാപിത താല്‍പര്യങ്ങളോടെ കൃത്രിമ രേഖകള്‍ ഉണ്ടാക്കി തല്പര കക്ഷികള്‍ക്കു പോക്കു വരവു ചെയത് നല്‍കി.
നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കുന്നതിനായി 2008 മുതല്‍ സര്‍ക്കാരിന്റെ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങികയും ,ഒപ്പം തന്നെ റവനൃൂ മന്ത്രി,മുഖ്യമന്ത്രി ,ജില്ല കളക്ടര്‍ ,കോടതി എന്നിവടങ്ങളില്‍ പരാതികള്‍ നല്‍കി .2017 താലൂക്കു ഓഫീസിനു മുമ്പാകെ നടത്തിയ സമരത്തെ തൂടര്‍ന്നു 2018 ല്‍ ആര്‍ഡിഒ തെറ്റായി ചെയ്ത പോക്കുവരവു റദ്ദാക്കി.ഇതിനു ശേഷവും പോക്കു വരവു ചെയത് നല്‍കാത്ത അധികാരികള്‍ക്കെതിരെ വീണ്ടും പരാതികളുമായി മുന്നോട്ടു പോവുകയും ജില്ല കളക്ടറുടെയും ,കോടതിയുടെയും ഉത്തരവുകള്‍ ലഭിക്കുകയും ചെയ്തു. ഈ ഉത്തരവുകള്‍ മാനിക്കാന്‍ അധികാരികള്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് ചാക്കോയും ഭാരൃ ഡെയ്‌സിയും സമരം നടത്തിയത്. സമരം ചെയ്യുന്ന വൃദ്ധ ദമ്പതികളുടെ അടുത്തെത്തിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നും ഒരു ആഴ്ചക്കുള്ളില്‍ പോക്കു വരവു ചെയത് നല്‍കുമെന്നും ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിച്ചു. പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ സമരത്തിന് നേതൃത്വം നല്‍കി.





0 Comments