Breaking...

9/recent/ticker-posts

Header Ads Widget

മോനു വര്‍ഗീസ് മാമനെ വിസാറ്റ് എന്‍ജിനീയറിങ് കോളേജ് ആദരിച്ചു.



എന്‍ജിനീയറിങ് കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങുകയും  യുവ കര്‍ഷക അവാര്‍ഡ് നേടുകയും ചെയ്ത  മോനു വര്‍ഗീസ് മാമനെ വിസാറ്റ് എന്‍ജിനീയറിങ് കോളേജ് ആദരിച്ചു. പുതിയ വിദ്യാര്‍ത്ഥികളുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ മോനു വര്‍ഗീസ് വിശിഷ്ടാതിഥി ആയിരുന്നു. ഇസ്രയേല്‍ പോലെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. 
കൃഷികളില്‍ നിന്നും സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് തന്റെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം അടിത്തറ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏതു പ്രൊഫഷനും തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും വിവിധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളും എന്‍ജിനീയര്‍മാരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കോളേജ് പ്രിന്‍സിപ്പല്‍ ഡോ .അനൂപ് കെ.ജെ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ദിലീപ് കെ ,ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ രാജു മാവുങ്കല്‍, പിആര്‍ഓ ഷാജി ആറ്റുപുറം, പ്ലേസ്‌മെന്റ് ഓഫീസര്‍ സാം ടി മാത്യു,PTA വൈസ് പ്രസിഡന്റ് ജയകുമാര്‍ പി.ജി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments