പാലാ മുണ്ടാങ്കലില്‍ വാഹനാപകടത്തില്‍ മരിച്ച ജോമോളുടെ സംസ്‌കാരം നടന്നു. പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധിയാളുകള്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ചു. 10.30 ന് ദേവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക ശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടന്നു. പാലാ ഇളംതോട്ടം അമ്മിയാനിക്കല്‍ ബെന്നിയുടെയും ഐഷയുടെയും മകളാണ് ജോമോള്‍. ഭര്‍ത്താവ് അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനില്‍ ളാലം പാലം ജംഗ്ഷനിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറാണ്. ഏക മകള്‍ അന്നമോളെ പാലായിലെ സ്‌കൂളില്‍ എത്തിക്കുന്നതിനായിരുന്നു ജോമോള്‍ സ്‌കൂട്ടറില്‍ പുറപ്പെട്ടത്. അന്നമോള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശൂപത്രിയില്‍ വെന്റിലേറ്ററിലാണ് . സഹപാഠിയുടെ അമ്മയ്ക്ക് അന്ത്യാഞ്ജലിയര്‍പിക്കാന്‍ പാലാ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തിയിരുന്നു. ജനപ്രതിനിധികളും വിവിധ സംഘടനകളുടെ ഭാരവാഹികളും ബന്ധുമിത്രാദികളും നാട്ടുകാരുമടക്കമുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.


.webp)


0 Comments