കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ അംഗമാകാന്‍ അവസരമൊരുക്കിക്കൊണ്ട് മെഗാ മേള മുത്തോലിയില്‍ നടന്നു. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന , പ്രധാനമന്ത്രി സുരക്ഷാ ബീമയോജന ,അടല്‍ പെന്‍ഷന്‍ യോജന എന്നിവയില്‍ അംഗമാകാനും ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള KYC അപ്‌ഡേറ്റിനും മെഗാ മേളയില്‍ സൗകര്യമൊരുക്കിയിരുന്നു. .
കാനറാബാങ്ക്, SBI, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂക്കോ ബാങ്ക് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചത്. മുത്തോലി പഞ്ചായത്ത് ഹാളില്‍ മെഗാ മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം അധ്യക്ഷനായിരുന്നു. കാനറാ ബാങ്ക് ഡിവിഷനല്‍ മാനേജര്‍ ട വെങ്കിടേശന്‍, കാനറാബാങ്ക് ബ്രാഞ്ച് മാനേജര്‍ അലക്‌സ് ജോസ് . യൂക്കൊ ബാങ്ക് മാനേജര്‍ അനുപമ ശിവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജയിംസ് മാത്യു , അബിന്‍ P എന്നിവര്‍ ബോധവത്കരണ ക്ലാസ് നടത്തി.
0 Comments