പാലായില്‍ ളാലം തോട്ടില്‍ ചാടിയ മധ്യവയസ്‌കനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ളാലം തോടിന് മറുകരയിലുള്ള ബാര്‍ഹോട്ടലിലേയ്ക്കുള്ള പാലത്തില്‍ കയറിയ ഇയാള്‍ പാലത്തില്‍ ചെരുപ്പ് അഴിച്ചുവച്ചശേഷം വെള്ളത്തില്‍ ചാടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് തോട് കലങ്ങിയൊഴുകുന്ന സമയമായിരുന്നു ഇത്. സംഭവം കണ്ട സ്ഥലത്തുണ്ടായിരുന്നവര്‍ വെള്ളത്തില്‍ ചാടി ഇയാളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വടം കെട്ടി കരയ്‌ക്കെത്തി ഇയാളെ പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ പോലീസു ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയരുന്നു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
0 Comments