Breaking...

9/recent/ticker-posts

Header Ads Widget

മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു



ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് നെറ്റ് വര്‍ക്കായ മൈജിയുടെ  ഏറ്റവും പുതിയ ഷോറൂം  കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു. MC റോഡില്‍ SH മൗണ്ടില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ  ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ,മൈ ജി മാനേജിംഗ് ഡയറക്ടര്‍ AK ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

ആധുനികതയും ഗുണമേന്മയും ഒത്തു ചേരുന്ന മൈ ജി ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 140 ലധികം ഷോറൂമുകളുള്ള മൈ ജി കെയര്‍ ലോകോത്തര ടെലിവിഷന്‍ ബ്രാന്‍സുകളുടെയും ഏറ്റവും മികച്ച ലാപ്‌ടോപ്പുകളുടെയും ഏറ്റവും പുതിയ സാങ്കേതിക മികവുള്ള സ്മാര്‍ട്ട് ഫോണുകളുടെയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. മൊബൈലിനും ടാബ്ലറ്റിനും അധിക വാറന്റിയും നല്‍കുന്നു. ഓണാഘോഷ വേളയില്‍ വൈവിധ്യമാര്‍ന്ന ഗൃഹോപകരണങ്ങള്‍ സവിശേഷമായ വിലക്കുറവില്‍ നല്‍കുന്നതൊടൊപ്പം നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു. 25 കാറും 30 സ്‌കൂട്ടറും 30 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും 30 ദമ്പതികള്‍ക്ക് ഇന്റര്‍നാഷനല്‍ ട്രിപ്പും 30 പേര്‍ക്ക് സ്വര്‍ണ നാണയങ്ങളുമടക്കമുള്ള വമ്പന്‍ സമ്മാനങ്ങളാണ് മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ നറുക്കെടുപ്പും കോട്ടയത്ത് ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. മൈജി ഓണം മാസ്സ് ഓണം സീസണ്‍ 3 നറുക്കെടുപ്പില്‍ കാറുകളും 6 പേര്‍ക്ക് കാറുകളും 6 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 6 പേര്‍ക്ക് വീതം ഇന്റര്‍നാഷനല്‍ ട്രിപ്പ്, സ്‌കൂട്ടര്‍, ഗോള്‍ഡ് കോയിന്‍ എന്നിവ ഓണസമ്മാനമായിലഭിച്ചു.

Post a Comment

0 Comments