Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ എന്‍.സി.സി. ക്യാമ്പ് ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജില്‍ ആരംഭിച്ചു



5 കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ ആഭിമുഖ്യത്തില്‍ ദേശീയ എന്‍.സി.സി. ക്യാമ്പ് ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജില്‍ ആരംഭിച്ചു. ഗുജറാത്തില്‍ നിന്നുള്ള 150 കേഡറ്റുകളടക്കം 600-ലധികം പേര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. ദേശീയതല ഇ.ബി.എസ്.ബി ക്യാമ്പിന് ഇത് രണ്ടാം തവണയാണ് മംഗളം എഞ്ചിനീയറിംഗ് കോളേജ് വേദിയാവുന്നത്. ആഗസ്റ്റ് 28 ന് ഔപചാരിക ഉദ്ഘാടനച്ചടങ്ങില്‍ 5 കേരള ബറ്റാലിയന്‍ എന്‍.സി.സി. കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ശ്രീകുമാര്‍ പിള്ള ഓപ്പണിങ് അഡ്രസ് നിര്‍വഹിച്ചു .  ക്യാമ്പ് കോട്ടയം എന്‍.സി.സി. ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി.വി.എസ്. റെഡിയുടെ മേല്‍നോട്ടത്തിലും എന്‍.സി.സി. ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍' രമേഷ് ഷണ്‍മുഖയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുമാണ് നടക്കുന്നത്.  ക്യാമ്പിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക പരിപാടികളില്‍ കേരളത്തിന്റെയും ഗുജറാത്തിന്റെയും കലാരൂപങ്ങള്‍ അവതരിപ്പിച്ചു.



Post a Comment

0 Comments