ഒരു പഞ്ചായത്ത് ഒരു കളിക്കളം 'പദ്ധതിയുടെ ഭാഗമായി നീണ്ടൂര്‍ തൃക്കേല്‍ സ്റ്റേഡിയം നവീകരണം തുടങ്ങി. സഹകരണ തുറമുഖദേവസ്വം വകുപ്പുമന്ത്രി VN വാസവന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ 64 കോടി രൂപയുടെ ഭരണാനുമതി വിവിധ കായിക പദ്ധതികള്‍ക്കായി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരുകോടി രൂപ മുടക്കിയാണ് നീണ്ടൂരിലെ തൃക്കേല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം നടത്തുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എ. കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ വികസനഫണ്ടില്‍ നിന്ന് 50 ലക്ഷംരൂപയും ചെലവിട്ടാണ് നിര്‍മാണം. ഒരേക്കറോളം വരുന്ന ഗ്രൗണ്ടില്‍ഫെന്‍സിങ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്‌നേജ് സംവിധാനം, ഓപ്പണ്‍ ജിം എന്നിവയും ഇന്‍ഡോറില്‍ സ്‌പോര്‍ട്‌സ് ഫ്‌ളോറിങ് എന്നിവയും സജ്ജീകരിക്കും.
ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങള്‍ക്കായി ഏകദേശം 90 മീറ്റര്‍ നീളത്തിലും 35 വീതിയിലുമാണ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.കെ. ശശി,പി.ടി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടന്‍, മായ ബൈജു, പുഷ്പമ്മ തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാബു ജോര്‍ജ്, കെ.ആര്‍ സനല്‍, റോബിന്‍ ജോസഫ്, ജോസ് പാറേട്ട്, പി.ഡി വിജയന്‍ നായര്‍, സി.എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.





0 Comments