പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്ന നെല്‍സണ്‍ ഡാന്റെയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണവും രക്ത ദാനവും നടന്നു. മാര്‍ ജേക്കബ് മുരിക്കന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. . ജീവിതകാലത്തെ നന്മകളാണ് വ്യക്തിയുടെ മരണശേഷവും ഓര്‍മ്മകളില്‍ നിലനല്‍ക്കുന്നതെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം അദ്ധ്യക്ഷനായിരുന്നു. പാലാ ബ്ലഡ് ഫോറത്തിന്റെ ആദ്യമെമ്പര്‍കൂടിയായ അഭിവന്ദ്യ മാര്‍ ജേക്കബ്
മുരിക്കന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി ഇമ്മാനുവല്‍, സൂപ്രണ്ട് ഡോക്ടര്‍ മാത്യു തോമസ്, പി ആര്‍ ഓ മാരായ സിസ്റ്റര്‍ ബെന്‍സി , വിഷ്ണു മുരളീധരന്‍, പ്രഫസര്‍ ഡാന്റ ജോസഫ് , ബ്ലഡ് ഫോറം സെക്രട്ടറി സജി വട്ടക്കാനാല്‍ , സിസ്റ്റര്‍ ബിന്‍സി, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, ബോര്‍ഡംഗങ്ങളായ സാബു അബ്രാഹം, ഷാജി മാത്യു തകിടിയേല്‍, ആര്‍ അശോകന്‍, ജയ്‌സണ്‍ പ്ലാക്കണ്ണി, തോമസ് കാവുംപുറം, ജോമി സന്ധ്യ, അരുണ്‍ പോള്‍, സിസ്റ്റര്‍ ബ്ലസ്സി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബോര്‍ഡംഗങ്ങളുടെ രക്തദാനത്തില്‍ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം 128-ാം തവണ രക്തദാനം നടത്തി ക്യാമ്പിന് തുടക്കംകുറിച്ചു.


.webp)


0 Comments