Breaking...

9/recent/ticker-posts

Header Ads Widget

ആധുനിക ക്രിമിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍



കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആധുനിക ക്രിമിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന്  മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.  സമീപ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്തുന്നതിനുംമെഡിക്കല്‍ കോളേജില്‍ എത്തുന്ന അനാഥമൃതദേഹങ്ങള്‍  സംസ്‌കരിക്കുന്നതിനുമാണ് പുതിയ ക്രിമിറ്റോറിയം സജ്ജമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനും അവ സംസ്‌കരിച്ച് ഉത്പന്നമാക്കി വിപണിയില്‍ എത്തിക്കുന്നതിനും ആയി സഹകരണ മേഖലയില്‍ റൈസ് മില്ലിന് തുടക്കം കുറിചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പടിഞ്ഞാറന്‍ മേഖലയിലെ നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കിയ ശേഷമാണ് കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി പുതിയ സംരംഭത്തിന്  തുടക്കം കുറിച്ചതെന്നും മന്ത്രി പറഞ്ഞു.  നബാര്‍ഡില്‍ നിന്നും 80 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ച തെന്നും മന്ത്രി പറഞ്ഞു.



Post a Comment

0 Comments