Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ OLL ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു



ഉഴവൂര്‍ OLL ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും സെന്റ് ജോവാനാസ് UP സ്‌കൂളിന്റെയും സെന്റ് സ്റ്റീഫന്‍സ് LP സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. OLL HSS മാനേജര്‍. ഫാദര്‍ അലക്‌സ് ആക്കപ്പറമ്പില്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ ഫാദര്‍ അലക്‌സ് ആക്കപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. എക്‌സൈസ് കുറവിലങ്ങാട് ഇന്‍സ്പക്ടര്‍ രാഹുല്‍രാജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് KM തങ്കച്ചന്‍, PTA പ്രസിഡന്റ് അജിമോന്‍ തോമസ്, ഹെഡ്മാസ്റ്റര്‍ തോമസ് ലൂക്കോസ്, പ്രിന്‍സിപ്പല്‍ ബിനോയ് പി.ജെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ച് പാസ്റ്റ് ദേശഭക്തി ഗാനാലാപനം എന്നിവയും നടന്നു.


Post a Comment

0 Comments