Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം കോളേജില്‍ വിപുലമായ ഓണാഘോഷം



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ വിപുലമായ ഓണാഘോഷം നടത്തി. കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ നിരവധി ഓണമത്സര പരിപാടികളാണ്  നടത്തിയത് . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും,  ഇരുനൂറോളം വിദ്യാര്‍ഥിനികളും, അധ്യാപികമാരും പങ്കെടുത്ത മെഗാ തിരുവാതിരയും, വടംവലി ഉള്‍പ്പടെയുള്ള വിവിധ മത്സരങ്ങളും  ആഘോഷപരിപാടികള്‍ ആകര്‍ഷകമാക്കി. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്,  അഡ്മിനിസ്ട്രേറ്റീവ്  ഓഫീസര്‍മാരായ  രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ  ജോബിന്‍ പി മാത്യു, ഷീബ തോമസ്, സുമേഷ് സി എന്‍, ഷിബു കല്ലറക്കല്‍ ,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രാവണ്‍ ചന്ദ്രന്‍ റ്റി ജെ, വൈസ് ചെയര്‍പേഴ്‌സണ്‍ അനിറ്റ ഉണ്ണി, ജെനറല്‍ സെക്രട്ടറി  ജയലക്ഷ്മി  ഇ എസ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments