ഓണത്തിന്റെ പൂവിളി ഉണര്‍ന്നതോടെ നാടും നഗരവും ഓണാഘോഷത്തിന്റെ തിരക്കിലേക്ക്. വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കേറിയപ്പോള്‍ തൊഴിലിടങ്ങളിലും ഓണാഘോഷത്തിന്റെ ആരവങ്ങള്‍ മുഴങ്ങുകയാണ്. തൊഴിലാളികളും തൊഴില്‍ ദാതാക്കളും കുടുംബാംഗങ്ങളും ഗ്രാമവാസികളും ഒത്തുചേര്‍ന്നാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഏറ്റുമാനൂര്‍ ഫോര്‍ സ്‌ട്രോക്ക് വര്‍ക്ക് ഷോപ്പില്‍ ഓണാഘോഷം വര്‍ണാഭമായി. പൂക്കളം ഒരുക്കിയും ഊഞ്ഞാല്‍ കെട്ടിയും വടംവലി മത്സരവും ഓണസദ്യയും ആര്‍പ്പുവിളികളുടെ അകമ്പടിയോടെയുള്ള ഓണാഘോഷം കൗതുകക്കാഴ്ചകളൊരുക്കി. പ്രായം മറന്ന് കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.
0 Comments