Breaking...

9/recent/ticker-posts

Header Ads Widget

മഞ്ഞ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ഓണക്കിറ്റ് ലഭിക്കും



മഞ്ഞ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ഓണത്തോടനുബന്ധിച്ച് റേഷന്‍ കടകളില്‍ നിന്നും ഓണക്കിറ്റ് ലഭിക്കും. സപ്ലൈകോയുടെ  നേതൃത്വത്തില്‍ ഓണക്കിറ്റ് തയ്യാറാക്കുന്നതിനുള്ള  ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ജില്ലയിലെ 38505 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുന്നത്. 


പായസം മിക്‌സ് മുതല്‍ സാമ്പാര്‍ പൊടി പതിനാല് ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ഓണത്തിന് നല്‍കുന്നത്.സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം രണ്ടുദിവസത്തിനുള്ളില്‍  ആരംഭിക്കും. പഞ്ചസാര, വെളിച്ചെണ്ണ, തുവരിപ്പ് , ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, കശുവണ്ടി,  മില്‍മ നെയ്യ്,  തേയില, പായസം മിക്‌സ്,  മുളകുപൊടി, മഞ്ഞപ്പൊടി,  മല്ലിപ്പൊടി, ഉപ്പ്  എന്നിവയാണ് കിറ്റിലുള്ളത്. ഇവയ്‌ക്കൊപ്പം തുണിസഞ്ചിയും ഉണ്ടാവും. റേഷന്‍ കടകള്‍ വഴിയാണ് കിറ്റ് വിതരണംനടത്തുന്നത്.

Post a Comment

0 Comments