Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു



പാലാ മാനേജ്‌മെന്റ് അസോസിയേഷനും എന്‍ജിനീയേഴ്‌സ് ഫോറവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാര്‍ അഗസ്റ്റ് 23 ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. പരിസ്ഥിതി മലിനികരണത്തിന് ശാശ്വതപരിഹാരമായി ഖരജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വൈദ്യുതിയോ, CNG യോ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യകളുമായി ഒരു Plant മീനച്ചില്‍ താലൂക്കില്‍ സ്ഥാപിക്കുക എന്ന ആശയവുമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
 ആദ്യത്തെ ഏറ്റവും വലിയ ഏകീകൃത  Waste to Energy പ്ലാന്റ് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ ഷിപ്പില്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.ഈ  സംവിധാനത്തിലൂടെ പ്രതിദിനം 200 ടണ്‍ ഖരമാലിന്യം  സംസ്‌കരിക്കാനും ജൈവ അജൈവമാലിന്യം  വേര്‍തിരിച്ച് റീസൈക്കിള് ചെയ്യാനും പുനരുപയോഗപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പാലായില്‍ നടക്കുന്ന സെമിനാറില്‍ എന്‍ജിനീയര്‍ ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

0 Comments