പാലാ മാനേജ്‌മെന്റ് അസോസിയേഷന്റെയും എന്‍ജിനീയേഴ്‌സ് ഫോറത്തിന്റെയും അഭിമുഖ്യത്തില്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സെമിനാറിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു.
പാലാ എന്‍ജിനീയേഴ്‌സ് ഫോറം പ്രസിഡന്റ് ക്യാപ്റ്റന്‍ ബാബു ജോസഫ് ആമുഖ പ്രഭാഷണം നടത്തി. PMA പ്രസിഡന്റ് മായ രാഹുല്‍ സ്വാഗതവും, സെകട്ടറി ഡോ സെലിന്‍ ജോസഫ് നന്ദിയും പറഞ്ഞു. മുഖ്യപ്രഭാഷണവും പ്രൊജക്ട് പ്രസന്റേഷനും ഹരികുമാര്‍ നിര്‍വഹിച്ചു. പരിസ്ഥിതി മലിനീകരണത്തിന് ശാശ്വതപരിഹാരമായി ഖരജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വൈദ്യുതിയോ CNG യോ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യകളുമായി ഒരു Plant മീനച്ചില്‍ താലൂക്കില്‍ സ്ഥാപിക്കുക എന്ന ആശയവുമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പ്രവര്‍ത്തനമരംഭിച്ചWaste to Energy പ്ലാന്റ് മാതൃകയാക്കി പുതുസംരംഭത്തിന് തുടക്കമിടുകയാണ് ലക്ഷ്യം. ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനും റീസൈക്കിള്‍ ചെയ്യാനും കഴിയുന്ന ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. തദ്ദേശസ്ഥാപന പ്രതിനിധികളും ആരോഗ്യ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.





0 Comments