പാലാ റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഉദയകിരണ്‍-2 പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 11 വീടുകളില്‍ ആദ്യമായി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നടത്തി. റോട്ടറി ഡിസ്ട്രിക്ട് 3211 മുന്‍ ഗവര്‍ണര്‍ സുധി ജബ്ബാര്‍ ഗുണഭോക്താവ് ആന്‍സി ജോസഫിന് താക്കോല്‍ കൈമാറി. ചടങ്ങില്‍ ക്ലബ് മുന്‍ പ്രസിഡന്റ് ഡോ. സെലിന്‍ റോയി അദ്ധ്യക്ഷത വഹിച്ചു. ഉദയകിരണ്‍ പദ്ധതിയുടെ സാമൂഹിക പ്രാധാന്യം വിശദീകരിച്ച് കേണല്‍ ജി.കെ. പിള്ള സംസാരിച്ചു. തുടര്‍ന്ന് ഡോ. ടെസി കുര്യന്‍, ഷാജി മാത്യു, റാണി ജേക്കബ്, ഡോ. ജോജി, ജോഷി, സന്തോഷ് മാട്ടേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.





0 Comments