പാലാ സെന്റ് തോമസ് കോളേജിലെയും അല്‍ഫോന്‍സാ കോളേജിലെയും സുവോളജി വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ പശ്ചിമഘട്ട മേഖലയിലെ ഉഭയ, ഉരഗ ജീവികളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. വന്യജീവി ഫോട്ടോഗ്രാഫറും ടാക്‌സോണമിസ്റ്റും കാലിക്കട്ട് യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗം അധ്യാപകനും DBT റിസേര്‍ച്ച് അസോസിയേറ്റുമായ ഡോ. സന്ദീപ് ദാസ് ക്ലാസ് നയിച്ചു.
പശ്ചിമഘട്ട മേഖലയില്‍ നിന്ന് ഇരുപത്തഞ്ചോളം പുതിയ ഇനം ഉഭയ ഉരഗജീവികളെ കണ്ടെത്തിയിട്ടുള്ള ഡോ. സന്ദീപ് ദാസ് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ എഡ്ജ് ഫെലോ ആയും കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ട്രെയിനറായും സര്‍പ്പ ടീം പരിശീലകനായും പ്രവര്‍ത്തിക്കുന്നു. ഡോ സന്ദീപ് ദാസ് പകര്‍ത്തിയ ഗാലക്‌സി ഫ്രോഗിന്റെ ചിത്രം ലോകപ്രസിദ്ധ സയന്‍സ് മാഗസിനായ നേച്ചറിന്റെ കവര്‍ പേജായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെന്റ് തോമസ് കൊളജ് സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും ഡോ സന്ദീപ് ദാസ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ഡോ. മാത്യു തോമസ്, ഡോ. മായ ജോര്‍ജ്, ഡോ. പ്രദീഷ് മാത്യു ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍, ദൃശ്യ D നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് തോമസ് കോളേജിലെയും അല്‍ഫോന്‍സാ കോളജിലെയും സുവോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.





0 Comments