പാലാ സെന്റ് തോമസ് കോളജ് മലയാള വിഭാഗ ത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം നടത്തി. മലയാളത്തിന്റെ അനശ്വരകവി വയലാര്‍ രാമവര്‍മ്മയെയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെയും അനുസ്മരിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ വയലാര്‍ രാമവര്‍മ്മയുടെ പുത്രനും ചലച്ചിത്ര ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യാതിഥിയായിരുന്നു. വയലാര്‍ എന്ന കവിയെയും അദ്ദേഹത്തിന്റെ ചലച്ചിത്ര - ഭക്തി - ലളിത - നാടക ഗാനങ്ങളെയും പുതു തലമുറ ആസ്വദി ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പറഞ്ഞു. സമസ്ത മേഖലകളും വിപണിവത്കരിക്കപ്പെട്ടിരിക്കുന്ന കാലത്ത് സംഗീതവും കലയും കുടുംബ ബന്ധങ്ങളുമെല്ലാം അത്തരം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയലാറിന്റെയും വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെയും സിനിമാ ഗാനങ്ങളുടെ ആലാപനവും ദൃശ്യാവിഷ്‌ക്കാരങ്ങളും പരിപാടിയെ വേറിട്ടതാക്കി.. മലയാള സമാജത്തിന്റെ ഉദ്ഘാടനം ' വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നിര്‍വഹിച്ചു. കുട്ടികള്‍ക്കിടയില്‍ ഇരുന്ന് കുട്ടികളോട് സംവദിച്ചു കൊണ്ട് ശരത് ചന്ദ്ര വര്‍മ്മഅഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതും പുതുമയുള്ള അനുഭവമായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്,വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ കെ.തോമസ്, മലയാള വിഭാഗം മേധാവി ഡോ.സോജന്‍ പുല്ലാട്ട് , സമാജം കോഡിനേറ്റര്‍ ഡോ. സുവര്‍ണ്ണനീ ദേവി , മലയാള സമാജം പ്രസിഡന്റ് ജെന്‍സണ്‍ ജോസഫ് ,പ്രതിനിധികളായ ബെനീറ്റ് ബെന്നി, ജിയോണ്‍ സ് റെന്നി , ഫാ.ജോജു ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments