പാലാ നഗരസഭ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ടൗണിലെ മുഴുവന്‍ റൗണ്ടാനകളും പൂച്ചെടികള്‍ വച്ച് മനോഹരമാക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയാണ് ടൗണില്‍ വാഹനങ്ങള്‍ക്കും യാത്രകാര്‍ക്കും തടസ്സം വരാത്ത രീതിയില്‍ സൗന്ദര്യവല്‍ക്കരണം നടത്തുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭ നേരിട്ട് പൂച്ചെടികള്‍ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും ശുചീകരണ തൊഴിലാളിയുടെ കുറവ് മൂലം അത് കൃത്യമായി പരിപാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ ചെടികള്‍ വച്ച് പിടിപ്പികുന്നതോടപ്പം അത് കൃത്യമായി പരിപാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്ന രീതിയില്‍ പ്രശസ്തമായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ഭരണനേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ തകരാറിലായ വെയിറ്റിംഗ് ഷെഡും ഇതോടൊപ്പം നവീകരിക്കുമെന്നും ടൗണ്‍ പ്രദേശത്ത് വെറുതെ കിടക്കുന്നതും ജനങ്ങള്‍ മാലിന്യം വലിച്ചെറിയാറുളള സ്ഥലങ്ങളും ഇതുപോലെ പൊതു പങ്കാളിത്വത്തോടെ അടുത്ത ഘട്ടം സൗന്ദര്യവല്‍ക്കരിക്കുന്നതാണെന്നും വികസനകാര്യ ചെയര്‍മാന്‍ സാവിയോ കാവുകാട്ട് പറഞ്ഞു. സൗന്ദര്യവല്‍ക്കരണ യിടങ്ങളില്‍ മാലിന്യങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും വച്ച് വൃത്തിഹീനമാക്കാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. കുമാരനാശാന്‍ പാര്‍ക്ക് ഇരുപതു ലക്ഷം രൂപ മുടക്കിയുള്ള നവീകരണം ടെന്‍ഡര്‍ ചെയ്‌തെന്നും ആര്‍ വി പാര്‍ക്ക് നവീകരണം നടക്കുകയാണെന്നും സിന്തറ്റിക് സ്റ്റേഡിയം പണികള്‍ ആരംഭിച്ചെന്നും ചെയര്‍മാന്‍ അറിയിച്ചു.
ശുചികരണത്തിന് പാലാ നഗരസഭ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കും. നിലവില്‍ പ്‌ളാസ്റ്റിക് മാത്രമാണ് എടുത്തിരുന്നെതെങ്കില്‍ ഇപ്പോള്‍ ഉപയോഗമില്ലാത്ത മറ്റ് എല്ലാവിധത്തിലുമുള്ള സാധനങ്ങളും അതുപോലെ ഉപയോഗിച്ച് ഉപേഷിച്ച ഇ വെയിസ്റ്റ് വിവിധ നിരക്കുകള്‍ നല്‍കിയും നഗരസഭ സമാഹരിക്കും. ചെയര്‍മാന്‍ തോമസ് പീറ്റര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, മുന്‍ ചെയര്‍മാന്‍മാരായ ആന്റോ പടിഞ്ഞാറെക്കര, ജോസിന്‍ ബിനോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments