റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായതോടെ വാഹനാ യാത്രകരും നാട്ടുകാരും ദുരിതത്തിലായി. പുലിയന്നൂര്‍ അളളുങ്കല്‍ കുന്ന് മുണ്ടക്കൊടി റോഡ് ആണ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായത്. 5 വര്‍ഷമായി ഈ റോഡില്‍ യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. റോഡ് ടാര്‍ ചെയ്യാനായി നിലവില്‍ ഉണ്ടായിരുന്ന റോഡില്‍ കുറെ ഭാഗം വെട്ടി പൊളിച്ചു മെറ്റലും ഇറക്കിയിരുന്നു. ശക്തമായ മഴയില്‍ മെറ്റലുകള്‍ ഒഴുകിപ്പോവുകയും ചെയ്തു.
ആറുമാസത്തോളമായി യാതൊരു പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. ശക്തമായ മഴ പെയ്യുമ്പോള്‍ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും ഓടിക്കുവാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. റോഡിന്റെ മറുവശം ചരിഞ്ഞ പ്രദേശമായതിനാല്‍ അപകടത്തില്‍പ്പെട്ട് വാഹനങ്ങള്‍ താഴെ വീഴാനും സാധ്യത ഏറെയാണ്. പഞ്ചായത്ത് അധികൃതരോട് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് അധികൃതര്‍ റോഡ് ടാര്‍ ചെയ്യാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


.webp)


0 Comments