രാമായണമാസത്തിലെ അവസാനത്തെ ഞായറാഴ്ച രാമപുരത്തെ നാലമ്പലങ്ങളില്‍ അത്യപൂര്‍വ്വമായ ഭക്തജനത്തിരക്ക് . കര്‍ക്കിടകത്തിലെ നാലാമത്തെ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ഭക്തജന തിരക്ക് ആരംഭിച്ചിരുന്നു. ഭക്തജനങ്ങള്‍ക്കായി എല്ലാവിധ സൗകര്യങ്ങളും നാല് ക്ഷേത്രങ്ങളിലും ഒരുക്കിയിരുന്നു. മോന്‍സ് ജോസഫ് എം എല്‍ എ രാവിലെ തന്നെ ക്ഷേത്രങ്ങളില്‍ എത്തിയിരുന്നു.. ചലച്ചിത്ര താരമായ പ്രവീണയും കുടുംബവും നാലമ്പല ദര്‍ശനം നടത്തി . ആഗസ്റ്റ് 16 ന് രാമായണ മാസത്തിലെ നാലമ്പല ദര്‍ശനത്തിന് സമാപനമാകും.
0 Comments