രാമപുരം ഗ്രാമപഞ്ചായത്തില്‍ പദ്ധതി നിര്‍വഹണത്തിലും ഫണ്ടുകള്‍ ചെലവഴിക്കുന്നതിലും വന്‍ വീഴ്ചയെന്ന് LDF . UDF ഭരണ സമിതിയുടെ ദുര്‍ഭരണത്തിനും സ്തംഭനത്തിനുമെതിരേ സമരപരിപാടികള്‍ ആരംഭിക്കുമെന്നും LDF നേതാക്കാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ ഭരണസമിതി വന്നതിന് ശേഷം ഓരോ വര്‍ഷങ്ങളിലും പദ്ധതി നിര്‍വ്വഹണത്തിലും പഞ്ചായത്തുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ യഥാസമയം ചിലവഴിക്കുന്നതിലും വന്‍ വീഴ്ചകളാണുണ്ടായത്. സര്‍ക്കാര്‍ ഫണ്ടുകള്‍ സാമ്പത്തിക വര്‍ഷാവസാനത്തിനു മുന്‍പ് 80% എങ്കിലു ചിലവഴിക്കേണ്ട സ്ഥാനത്ത് രാമപുരം പഞ്ചായത്തില്‍ 70% ശതമാനത്തില്‍ താഴെ മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. ഇത് വികസന മുരടിപ്പിന് കാരണമായി. പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും വന്ന വീഴ്ചയാണ് ഇതിന് കാരണമായത്.
വീട് മെയ്ന്റനന്‍സ്, കാര്‍ഷിക പദ്ധതികള്‍ ഉള്‍പ്പടെയുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാതായി. ആനുകൂല്യങ്ങള്‍ അര്‍ഹരെ ഒഴിവാക്കി പാര്‍ശ്വവര്‍ത്തികള്‍ക്കു മാത്രമായി നല്കുന്നതായും ആരോപണമുയര്‍ന്നു. ബില്‍ഡിംഗ് പെര്‍മിറ്റ്, വിവിധ ലൈസന്‍സുകള്‍, എന്നിവയ്ക്കായുള്ള അപേക്ഷകളിന്മേല്‍ നടപടിക്ക് വലിയ കാലതാമസമാണുണ്ടാകുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഇപ്പോള്‍ പ്ലാസ്റ്റിക്ക് വെയിസ്റ്റും മറ്റ് മാലിന്യങ്ങളും സൂക്ഷിക്കുന്ന കേത്രമായി മാറി. അഞ്ച് വര്‍ഷം മുമ്പ് നെല്ലാപ്പാറയില്‍ നിര്‍മ്മാണം ആരംഭിച്ച ശുചിമുറി സമുച്ചയം ഇനിയും തുറന്ന് കൊടുത്തിട്ടില്ല. നിലവില്‍ 3 പാറമടകള്‍ ഉണ്ടായിരുന്ന പഞ്ചായത്തില്‍ 2 പുതിയ മടകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയയായി 12 മടകള്‍ക്ക് കൂടി എന്‍.ഒ.സി. കൊടുത്തതായി അറിയുന്നതായും. ഇതിന്റെ പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നും LDF ആരോപിക്കുന്നു. പാറമടലോബി രാമപുരം പഞ്ചായത്തിനെ പിടി മുറുക്കിയിരിക്കുകയാണ്. ഭരണസമിതിയംഗങ്ങള്‍ മാസപടി പറ്റുന്നതായും ആ ക്ഷേപമുയര്‍ന്നു.വരുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടാണ് നടത്തുന്നത്. ഓരോ വാര്‍ഡുകളിലും 100 -ല്‍ ധികം ആളുകളുടെ പേര് നീക്കം ചെയ്യുന്നതിനും അനര്‍ഹരായ സ്ഥലവാസികളല്ലാത്ത ആളുകളെ തിരുകി കയറ്റുന്നതായും ആക്ഷേപമുണ്ട്. ഏതു കൃത്രിമവും കാണിച്ച് ഭരണം പിടിച്ച് അഴിമതി തുടരാനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്. സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മുന്നോടിയായി വാര്‍ഡു തലങ്ങളില്‍ ജനകീയ കൂട്ടായ്മ വിളിച്ചു ചേര്‍ക്കും. ബഹുജനമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ LDF നേതാക്കളായ ബൈജു ജോണ്‍ പുതിയിടത്ത് ചാലില്‍ , സണ്ണി അഗസ്റ്റിന്‍ പൊരുന്നകോട്ട്, എം.ടി ജാന്റിഷ് , പി.എ മുരളി, ബെന്നി തെരുവത്ത്, ജോഷി ജോസഫ്, വിജയന്‍ മണ്ഡപത്തില്‍, ആന്റണി മാത്യു, ജയമോന്‍ മുടയാരത്ത് എന്നിവര്‍പങ്കെടുത്തു.
0 Comments