Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതമായി.



രാമപുരം പിഴക് റോഡില്‍ SH സ്‌കൂളിനു സമീപത്ത് റോഡിലെ വെള്ളക്കെട്ട് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതമായി. ചെറിയ ഒരു മഴ വന്നാല്‍ തന്നെ റോഡിന് സൈഡില്‍ കൂടെ മാത്രമല്ല റോഡില്‍ കൂടെ പോലും നടക്കാന്‍ വയ്യാത്ത സാഹചര്യം ആണുള്ളത്. . മഴക്കാലം ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന വെള്ളക്കെട്ട് ചെളിയും തെന്നലും ഒക്കെയായി തുടരുകയാണ് . ഒരു മഴ വന്നാല്‍ റോഡ്  തോടാകും.  കുട്ടികള്‍ക്ക് റോഡിന്റെ നടുവില്‍ കൂടി  സൈഡില്‍ കൂടി പോകേണ്ടി വരുന്നത് അപകട ഭീഷണിയാകുകയാണ് . 

നടന്നു പോകുമ്പോള്‍ ഏതെങ്കിലും വാഹനം വന്നാല്‍  വെള്ളം തെറിക്കുമെന്നുറപ്പാണ്. അപകട വളവ് ഉള്ളതിനാല്‍ അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങളും ഭീഷണി ആകാറുണ്ട്. വൈദ്യുത പോസ്റ്റുകളില്‍ നിന്നും വലിച്ചുകിട്ടിയിരിക്കുന്ന സ്റ്റേ കമ്പികളും ഈ വെള്ളക്കെട്ടില്‍ തന്നെയാണ്. സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട കാലത്ത്  ഇത്തരത്തിലുള്ള വെള്ളക്കെട്ട് അപകട ഭീഷണിയായി തന്നെ തുടരുന്നു. എത്രയും വേഗം തന്നെ അധികാരികളുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണം എന്നാണ്  യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. 

Post a Comment

0 Comments