രാമപുരം SHLP സ്‌കൂളില്‍ കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം നടന്നു. രാമപുരം പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയമായ SH LP സ്‌കൂളില്‍ കുട്ടികള്‍ക്ക് കാര്‍ഷികവൃത്തിയോടുള്ള താല്പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷക ദിനാചരണം നടന്നത്. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോളി മോള്‍ ഐസക് കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗ് സ്‌കൂളില്‍ നടപ്പിലാക്കിയ കര്‍ഷക വിദഗ്ധരായ ഡെന്‍സില്‍ ജോസ്,ബിനീഷ് അഗസ്റ്റിന്‍ എന്നിവരെ സ്‌കൂള്‍ മാനേജര്‍ memento നല്‍കി ആദരിച്ചു. കര്‍ഷക ദിനത്തോടനുബന്ധിച്ച് കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം കുരുന്നുകള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ദീപു സുരേന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍, എക്‌സിക്യുട്ടീവ് അംഗം ജിന്‍സ് ഗോപിനാഥ്, അധ്യാപകരായ ബെറ്റ്‌സി മാത്യു, ജിബിന്‍, ജോയല്‍, മാഗി, ജീന, സാനിയ, ജിനു എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments