Breaking...

9/recent/ticker-posts

Header Ads Widget

തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണം



 തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടി നിയമ നിര്‍മ്മാണം നടത്താന്‍ തയാറാകണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍  വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 മൃഗസ്‌നേഹം ചമഞ്ഞ് തെരുവുനായ്ക്കളെ സംരക്ഷിക്കാനായി കോടികള്‍ മുടക്കി കോടതിയില്‍ പോകുന്ന മരുന്ന് കമ്പനികളുള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പേവിഷബാധ ഏറ്റുള്ള മരണമാണ് ഏറ്റവും ഭീകര മരണം എന്നും, നിരാലംബര്‍ക്കും പാവപ്പെട്ടവര്‍ക്കും ആനുകുല്യങ്ങള്‍ നിഷേധിച്ചു കൊണ്ട് കോടികള്‍ മുടക്കി വന്ധ്യങ്കരിച്ചും , പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിന് ശേഷവും നായ്ക്കളെ റോഡിലേയ്ക്ക് ഇറക്കി വിടുന്നതുമൂലം വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുകയും മരണനിരക്ക് കൂടുകയും ചെയ്യുമെന്നും സജി ആരോപിച്ചു. തെരുവുനായ വിഷയം സാമൂഹ്യ വിപത്തായി പ്രഖ്യാപിച്ച് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ മൃഗ സ്‌നേഹികളുടെ വീട്ടില്‍ പാര്‍പ്പിക്കാനായി സര്‍ക്കാര്‍ ഷെല്‍റ്റര്‍ നിര്‍മ്മിച്ച് സൗകര്യം ചെയ്ത് കൊടുത്ത് പുന:രധിവസിപ്പിക്കണം എന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍അറിയിച്ചു

Post a Comment

0 Comments