Breaking...

9/recent/ticker-posts

Header Ads Widget

ശാന്തിനിലയം അംഗന്‍വാടിയില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു.



കുറുപ്പുന്തറ ഇരവിമംഗലം ശാന്തിനിലയം അംഗന്‍വാടിയില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. കുരുന്നുകള്‍ക്കായി ഓണപ്പൂക്കളവും ഓണസദ്യയും ഒരുക്കിയാണ് ഓണാഘോഷം നടന്നത്. ഓണത്തെ വരവേല്‍ക്കുവാനും മാവേലി മന്നന്‍ നാടുവാണിരുന്ന സമത്വസുന്ദരമായ പഴയകാല സങ്കല്പങ്ങളിലേക്ക് കുരുന്നുകളെ നയിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു ആഘോഷ ചടങ്ങുകള്‍. 


ഓണക്കോടി ഉടുത്തും, ഓണപ്പാട്ടുകള്‍ പാടിയും, പൂക്കളം ഒരുക്കിയും ഇവര്‍ ഓണാഘോഷത്തെ അവിസ്മരണീയ മുഹൂര്‍ത്തമാക്കി മാറ്റി. അംഗന്‍വാടി അധ്യാപകരായ അന്നമ്മ മാത്യു, സൗമ്യ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. അംഗന്‍വാടിയിലെ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

Post a Comment

0 Comments